ADVERTISEMENT

തൃശൂർ ∙ സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്തിരുന്ന ഹെലികോപ്റ്ററിനു പാർക്കിങ് ഫീസ് വകയിൽ ചെലവാക്കിയത് 56.72 ലക്ഷം രൂപ. വാടക, കോപ്റ്ററിന്റെ സംരക്ഷണം എന്നീ ഇനങ്ങളിൽ ആകെ ചെലവാക്കിയത് 22.21 കോടി രൂപ. ഇതിൽ കോപ്റ്ററിന്റെ മാസവാടക മാത്രം 21.64 കോടി രൂപ. 4 മാസം മുൻപു കോപ്റ്ററിന്റെ കരാർ കാലാവധി അവസാനിക്കുംവരെയുള്ള കണക്കുകളാണിത്. വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ നീക്കം നടക്കുന്നതായി സൂചനയുണ്ട്. 

ആദ്യ കോവിഡ് പ്രതിസന്ധിക്കിടെ 2020 ഏപ്രിലിലാണു ഡൽഹി പവൻഹാൻസ് കമ്പനിയിൽ നിന്ന് ഒരുവർഷത്തേക്കു സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. 1.44 കോടി രൂപയും ജിഎസ്ടിയുമായിരുന്നു മാസവാടക നിശ്ചയിച്ചിരുന്നത്. 

കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് ആഭ്യന്തര വകുപ്പിന്റെ മറുപടി. എന്നാൽ, ഹെലികോപ്റ്റർ വാങ്ങിയ ശേഷം എത്ര തവണ ഉപയോഗിച്ചു, മാവോയിസ്റ്റ് വേട്ടയ്ക്കായി ഒരുവട്ടമെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്നീ ചോദ്യങ്ങൾക്ക് വിവരങ്ങൾ ലഭ്യമല്ലെന്ന മറുപടിയാണു ലഭിച്ചത്.

English Summary: Helicopter parking fee itself more than 56 lakhs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com