കെഎസ്ആർടിസി: ജീവനക്കാരുടെ സൗജന്യ പാസ് 12 ആക്കി

ksrtc
SHARE

തിരുവനന്തപുരം ∙ കെഎസ്ആർടിസി ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ള പ്രിവിലേജ് (സൗജന്യ) പാസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് ശമ്പളപരിഷ്കരണ ചർച്ചയിൽ ധാരണയായി. ജില്ലയ്ക്കു പുറത്തു ജോലി ചെയ്യുന്നവർക്ക് ഇപ്പോഴുള്ള 6 പാസ് 12 ആക്കി . ജില്ലയ്ക്കകത്ത് ജോലി ചെയ്യുന്നവർക്ക് നിലവിലെ 12 പാസുകൾ തുടരും. ബസ് അപകടം, ബ്രേക്ക് ഡൗൺ തുടങ്ങിയ കാരണങ്ങളാൽ ഏതെങ്കിലും ഡിപ്പോയിൽ കാത്തിരിക്കേണ്ടിവരുന്ന ജീവനക്കാർക്ക് ഒരു ദിവസത്തെ ഹാജർ അനുവദിക്കും.

പ്രസവാവധിയും പ്രസവാനന്തര അവധിയും സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടത്തും. അവയവം ദാനം ചെയ്യുന്ന, സ്വീകരിക്കുന്ന സർക്കാർ ജീവനക്കാർക്കു നൽകുന്ന സ്പെഷൽ ലീവ് കെഎസ്ആർടിസിയിലും നടപ്പാക്കും. ആശ്രിതനിയമനം പൂർണമായി നൽകണമെന്ന യൂണിയനുകളുടെ ആവശ്യത്തിലും കൂടുതൽ ചർച്ചയുണ്ടാകും. രാത്രി പത്തിനും രാവിലെ 6 നും ഇടയിൽ ജോലി ചെയ്യുന്ന ഡ്രൈവർ, കണ്ടക്ടർമാർക്ക് ബത്ത വർധിപ്പിച്ചു. കിലോമീറ്റർ ബത്തയിലും 3 പൈസയുടെ വർധന വരുത്തി. ചർച്ച നാളെയും തുടരും. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് സംഘടനാ പ്രതിനിധികൾ 2 പേർ വീതവും കെഎസ്ആർടിസിയുടെ 3 എക്സിക്യൂട്ടീവ് ഡയറക്ടർമാരും മുൻ ജനറൽ മാനേജരുമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.

English Summary: KSRTC employees free pass

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA