ADVERTISEMENT

തിരുവനന്തപുരം ∙ ആരോഗ്യ കേന്ദ്രങ്ങളിലെ ഒരു വിഭാഗം ജീവനക്കാർ അവശത അനുഭവിക്കുന്ന വയോജനങ്ങളെ കാണാനും വിവരം അന്വേഷിക്കാനും മാസത്തിൽ ഏതാനും ദിവസം തയാറാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരളം കർമപദ്ധതി ആർദ്രം സംസ്ഥാന കർമ സമിതി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ലാബ് സൗകര്യം വർധിപ്പിക്കുമെന്നും ടെലി മെഡിസിൻ വ്യാപകമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷയം, മലേറിയ, മന്ത് തുടങ്ങിയ രോഗങ്ങൾ പൂർണമായി നിർമാർജനം ചെയ്യണം. കാൻസർ വ്യാപനം തടയാനും  മുൻകൂട്ടി കണ്ടെത്താനും ശക്തമായ നടപടി ഉണ്ടാകണം. 

വയോജനങ്ങളുടെയും അവരിൽ രോഗബാധിതരായവരുടെയും  കാര്യം ആരോഗ്യ വകുപ്പ് പ്രത്യേകം ശ്രദ്ധിക്കണം. പരസഹായം ഇല്ലാതെ കാര്യങ്ങൾ ചെയ്യാനാകാത്ത ധാരാളം വയോജനങ്ങളുണ്ട്. ആരോഗ്യ സംവിധാനത്തിന്റെ  പ്രത്യേക ശ്രദ്ധ ഇത്തരക്കാരുടെ കാര്യത്തിൽ ഉണ്ടാകണം. 

ജീവിതശൈലി രോഗങ്ങൾ കണ്ടെത്താൻ വാർഷിക പരിശോധന നടത്തണം. സ്വയം പരിശോധന നടത്താത്തവരെ കണ്ടെത്തി പരിശോധിപ്പിക്കണം. ഒഴിഞ്ഞു നിൽക്കാനുള്ള പ്രവണതയുള്ളവരെക്കൂടി  പങ്കാളികളാക്കണം. തദ്ദേശ സ്ഥാപനങ്ങളെ  പങ്കെടുപ്പിച്ച് ജീവിതശൈലി രോഗങ്ങൾ കണ്ടെത്താൻ ശക്തമായ പ്രചാരണം നടത്തണം. ഐസലേഷൻ ബ്ലോക്കുകൾ കാലതാമസമില്ലാതെ പ്രാവർത്തികമാക്കണം. മിഷൻ പ്രവർത്തനത്തിന് ആവശ്യമായ നോഡൽ ഓഫിസർമാരെ നിശ്ചയിക്കണമെന്നും  മുഖ്യമന്ത്രി നിർദേശിച്ചു.

മന്ത്രി വീണാ ജോർജ്, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെ, നവകേരളം കർമപദ്ധതി കോഓർഡിനേറ്റർ  ടി.എൻ.സീമ തുടങ്ങിയവർ പങ്കെടുത്തു.

English Summary: Pinarayi Vijayan to ensure senior citizens welfare

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com