അടുപ്പമുള്ള മന്ത്രിയെ വിളിച്ചിട്ട് ഫോൺ എടുത്തില്ല; പരിഭവിച്ച് യു.പ്രതിഭ

PRATHIBA-mla
SHARE

കായംകുളം (ആലപ്പുഴ) ∙ അടുപ്പമുള്ള മന്ത്രിയെ വിളിച്ചിട്ടു ഫോൺ എടുത്തില്ലെന്നു യു.പ്രതിഭ എംഎൽഎയുടെ പരിഭവം. മണ്ഡലത്തിലെ പ്രശ്നങ്ങൾ ധരിപ്പിക്കാനാണ് വിളിക്കുന്നതെന്നും വ്യക്തിപരമായ കാര്യങ്ങൾക്കല്ലെന്നും പ്രതിഭ പറഞ്ഞു. എന്നാൽ, മന്ത്രി ആരാണെന്നു വ്യക്തമാക്കിയില്ല.

വിദ്യാഭ്യാസ വകുപ്പിന്റെ ശലഭോദ്യാന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിന്റെ അധ്യക്ഷ പ്രസംഗത്തിലാണ് മന്ത്രിക്കെതിരെ എംഎൽഎയുടെ പരാമർശം. ഉദ്ഘാടകനായ മന്ത്രി വി.ശിവൻകുട്ടി വേദിയിലിരിക്കുമ്പോഴാണിത്. മന്ത്രി വി.ശിവൻകുട്ടി ഇതിൽ നിന്നെല്ലാം വ്യത്യസ്തനാണെന്നും എംഎൽഎ പറഞ്ഞു. ഫോൺ എടുക്കാൻ പറ്റിയില്ലെങ്കിൽ തിരികെ വിളിക്കും. ഇങ്ങനെയാവണം മന്ത്രിമാർ എന്നും എംഎൽഎ പറഞ്ഞു.

എന്നാൽ, മന്ത്രി ഫോൺ എടുത്തില്ലെന്ന പരാമർശം വിവാദമാക്കരുതെന്നു യു.പ്രതിഭ പിന്നീട് പറഞ്ഞു. മന്ത്രി ശിവൻകുട്ടിയുടെ നല്ല ശൈലിയെ പ്രശംസിച്ചുകൊണ്ടാണ് അക്കാര്യം പറഞ്ഞത്. മന്ത്രിക്കെതിരെ എംഎൽഎ എന്ന മട്ടിൽ അതിനെ വ്യാഖ്യാനിക്കുന്നതു ശരിയല്ല.

English Summary: Pratibha MLA says ministers will not take phone calls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA