കോവിഡ് മരണക്കണക്ക് പുതുക്കും: മന്ത്രി വീണ

HIGHLIGHTS
  • മരണം നിശ്ചയിച്ചതു സംബന്ധിച്ച പരാതികൾ പരിശോധിക്കും
veena-george-press-meet
SHARE

പത്തനംതിട്ട ∙ കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗനിർദേശവും സുപ്രീംകോടതി ഉത്തരവും അനുസരിച്ചു സംസ്ഥാനത്തെ കോവിഡ് മരണക്കണക്കു പുതുക്കുമെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒരാൾ കോവിഡ് പോസിറ്റീവായി 30 ദിവസത്തിനുള്ളിൽ മരിച്ചാൽ കോവിഡ് കണക്കിൽ ഉൾപ്പെടുത്തണമെന്നാണു നിലവിലെ മാനദണ്ഡം.

കോവിഡ് ബാധിച്ചവർ ആത്മഹത്യ ചെയ്താലും കണക്കിൽ ഉൾപ്പെടുത്തണമെന്ന സുപ്രീംകോടതി നിർദേശവും ഉൾപ്പെടുത്തി സംസ്ഥാനത്തിന്റെ മാർഗരേഖ പുതുക്കും. മരണം നിശ്ചയിച്ചതു സംബന്ധിച്ചു ബന്ധുക്കൾക്കു പരാതി ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് മൂന്നാം തരംഗം നേരിടുന്നതിന്റെ ഭാഗമായി എല്ലാ ജില്ലയിലെയും പ്രധാന ആശുപത്രികളിൽ പീഡിയാട്രിക് ഐസിയു ഒരുക്കിയെന്നും മന്ത്രി പറഞ്ഞു. 

English Summary: State will update covid death tally as per directions from Supreme Court says Minister Veena George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA