ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തു കോവിഡ് ബാധിതരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ വൈകിയതിനാൽ 30.44% പേർ മരിച്ചെന്ന് റിപ്പോർട്ട്. ഇവരിൽ ഏറെയും പ്രമേഹമോ രക്താതിസമ്മർദമോ ഉള്ളവരാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഈ മാസം 10ന് ചേർന്ന കോവിഡ് അവലോകന യോഗത്തിൽ ആരോഗ്യവകുപ്പ് അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരം. ജൂൺ 18 മുതൽ ഈ മാസം 3 വരെയുള്ള 9195 മരണങ്ങളാണ് വിലയിരുത്തിയത്.  കാസർകോട് ജില്ലയിലാണ് ഇത്തരത്തിൽ ഏറ്റവുമധികം മരണം– 35.32%. ഓഗസ്റ്റ് 28 വരെയുള്ള കണക്ക് പ്രകാരം തൃശൂരിൽ 32.98% പേർ ഇങ്ങനെ മരിച്ചു. 

കോവിഡ് ബാധിതർ വീടുകളിൽ തന്നെ കഴിയുമ്പോൾ ക്വാറന്റീൻ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ കഴിഞ്ഞില്ല. ക്വാറന്റീനിൽ കഴിയുന്നവരുടെ ഓക്സിജൻ നില ഉൾപ്പെടെ പരിശോധനകൾ യഥാസമയം നടന്നില്ല. അതോടെ മരണനിരക്ക് ഉയർന്നു.

ജൂൺ 18 മുതൽ സെപ്റ്റംബർ 3 വരെ ആകെ മരണം 9195

വീട്ടിൽവച്ച്: 514

യാത്രാമധ്യേ: 146

ആശുപത്രിയിൽ 

ആദ്യദിനം: 794

രണ്ടാം ദിനം: 704

മൂന്നാം ദിനം: 640

ആശുപത്രിയിലെത്താൻ വൈകിയുള്ള ആകെ മരണം 2799

ശതമാനം: 30.44 %

English Summary: 30 percentage covid death due to delay in admitting in hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com