ADVERTISEMENT

ആലപ്പുഴ / തിരുവനന്തപുരം ∙ കേരളത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ 92 പുതിയ സ്കൂൾ കെട്ടിടങ്ങൾ, 48 ഹയർ സെക്കൻഡറി ലാബുകൾ, 3 ഹയർ സെക്കൻഡറി ലൈബ്രറികൾ എന്നിവയുടെ ഉദ്ഘാടനവും 107 പുതിയ സ്കൂളുകളുടെ ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്കൂൾ കെട്ടിടങ്ങൾ നിർമിക്കാൻ 214 കോടി രൂപയാണു ചെലവിട്ടത്. കിഫ്ബി ഫണ്ട്, പ്ലാൻ ഫണ്ട്, എംഎൽഎ ഫണ്ട്, സമഗ്ര ശിക്ഷാ ഫണ്ട് തുടങ്ങിയവയാണ് ഉപയോഗിച്ചത്. 107 കെട്ടിടങ്ങളുടെ നിർമാണത്തിന് 124 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

കോടതിവിധി വന്നാൽ വിദ്യാലയങ്ങൾ തുറക്കും: മന്ത്രി  

കായംകുളം ∙ പ്ലസ് വൺ പരീക്ഷ റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിൽ അന്തിമവിധി വന്നാൽ ഉടൻ സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ടു പോകുമെന്നു മന്ത്രി വി.  ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് സർവശിക്ഷാ കേരളയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ‘ശലഭോദ്യാനം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 

English Summary: Chief Minister statement about educational institutions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com