വിജിലൻസ് ആകാൻ യോഗ്യരല്ല; സ്ഥലംമാറ്റിയ 4 സിഐമാരെ തിരിച്ചയച്ചു

kerala-police-cap
SHARE

തിരുവനന്തപുരം ∙ വിജിലൻസിലേ‍ക്കു സ്ഥലംമാറ്റിയ നാലു സിഐ‍മാരെ ജോലിയിൽ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. വിജിലൻസിൽ ജോലി ചെയ്യാൻ അനുയോജ്യ‍രല്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇൻസ്പെക്ടർമാരായ ഷാജു ജോസഫ്, ടി.ബിനുകുമാർ, പി.എം.ലിബി, എ.സുനിൽ രാജ് എന്നിവരെയാണ് മടക്കി അയച്ചത്. മോശം സർവീസ് ചരിത്രമുള്ളതാ‍ണ് ഉദ്യോഗസ്ഥരെ തിരിച്ചയ‍യ്ക്കാൻ കാരണമെന്നു വിജിലൻസ് വിശദീകരിച്ചു. ഇക്കാര്യം വിജിലൻസ് ഡയറക്ടർ സംസ്ഥാന പൊലീസ് മേധാവിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

English Summary: Four transferred circle inspectors asked to return

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA