പാലക്കാടും സമാന്തര എക്സ്ചേഞ്ച്

SHARE

പാലക്കാട് ∙ കോഴിക്കോടിനും തൃശൂരിനും പിന്നാലെ പാലക്കാട്ടും സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തി. നഗരമധ്യത്തിൽ മേട്ടുപ്പാളയം സ്ട്രീറ്റിൽ ആയുർവേദ സ്ഥാപനത്തിന്റെ മറവിലായിരുന്നു പ്രവർത്തനം. 

രഹസ്യവിവരത്തെത്തുടർന്നു പൊലീസ് നടത്തിയ പരിശോധനയിൽ ഇവിടെ നിന്നു സിം കാർഡുകളും ഉപകരണങ്ങളും കണ്ടെത്തി. വിദേശരാജ്യങ്ങളിൽ നിന്നുള്ള ഫോൺ കോളുകൾ ലോക്കൽ കോളുകളാക്കി മാറ്റാനുള്ള സമാന്തര സംവിധാനമാണു കണ്ടെത്തിയത്. സിം കാർഡുകളില്ലാത്ത 32 സിം കവറുകളും കണ്ടെത്തി. ഇതിന്റെ ഐഎംഇഐ നമ്പർ പരിശോധിച്ചു വരികയാണ്. സിം കാർഡുകളിലേക്കു വന്ന കോളുകളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഇതു കിട്ടിയാലേ ദേശവിരുദ്ധ പ്രവർത്തനങ്ങളോ കള്ളക്കടത്തോ അടക്കമുള്ളവയുമായി ബന്ധമുണ്ടോ എന്ന വിവരം ലഭിക്കൂ. 

സമാന്തര എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു നടത്തിയ അന്വേഷണത്തിലാണു പാലക്കാട്ടെ എക്സ്ചേഞ്ചിനെക്കുറിച്ചു സൂചന ലഭിച്ചത്. രഹസ്യാന്വേഷണ വിഭാഗങ്ങളും സൂചന നൽകിയിരുന്നു. 

English Summary: Parallel exchange in palakkad

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA