മോശമായി സംസാരിച്ചെന്നു പരാതി; പൊലീസ് താക്കീതു ചെയ്ത യുവാവ് മരിച്ച നിലയിൽ

Rameshan
എ.എം. രമേശൻ
SHARE

പെരുമ്പാവൂർ ∙ ആശാ വർക്കറോടു മോശമായി സംസാരിച്ചെന്ന പരാതിയിൽ പൊലീസ് താക്കീതു ചെയ്തു വിട്ടയച്ച യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെങ്ങോല പഞ്ചായത്ത് ടാങ്ക് സിറ്റി മണപ്പറമ്പ്മാലിൽ എ.എം. രമേശൻ (40) ആണു മരിച്ചത്. വെങ്ങോല തേക്കമലയിൽ പ്രവർത്തനരഹിതമായി കിടക്കുന്ന പാറമടയ്ക്കു സമീപമാണു മൃതദേഹം കണ്ടെത്തിയത്. 

രമേശന്റെ വീട്ടിലെ ചില അംഗങ്ങൾക്കു കുറച്ചു ദിവസം മുൻപു കോവിഡ് പോസിറ്റീവായിരുന്നു. ഇദ്ദേഹം ക്വാറന്റീനിലായിരുന്നു. ഇതിനിടെ വാക്സിനേഷനുമായി ബന്ധപ്പെട്ടാണു കോവിഡ് ഡ്യൂട്ടിലുണ്ടായിരുന്ന ആശാവർക്കറുമായി തർക്കമുണ്ടായത്. ആശാവർക്കറുടെ പരാതിയിൽ പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിക്കുകയും താക്കീതു നൽകി വിട്ടയക്കുകയും ചെയ്തിരുന്നു. ഓട്ടോറിക്ഷ ഓടിച്ചും തെങ്ങുകയറ്റത്തിനു പോയുമാണ് ഉപജീവനം നടത്തിയിരുന്നത്. സംസ്കാരം ഇന്ന്. ഭാര്യ: രാജി. മക്കൾ: അതുൽ, അതുല്യ. 

English Summary: Youth found dead after police warns him

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA