ADVERTISEMENT

തിരുവനന്തപുരം/ന്യൂഡൽഹി ∙ പ്ലസ് വൺ പരീക്ഷ അടുത്ത ബുധനാഴ്ചയോ വ്യാഴാഴ്ചയോ തുടങ്ങിയേക്കും. തീയതി സംബന്ധിച്ച് ഇന്നു മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു തീരുമാനമെടുക്കാനാണ് സാധ്യത. 22നോ 23നോ തുടങ്ങി 10 ദിവസത്തിനകം പരീക്ഷ പൂർത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. 

ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷ  ഓഫ്‍ലൈനായി നടത്താൻ സുപ്രീം കോടതി ഇന്നലെ അനുമതി നൽകിയതിനെത്തുടർന്നാണ് നടപടികൾ തുടങ്ങിയത്. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഇന്നലെ വൈകിട്ടു തന്നെ ഉന്നതോദ്യോഗസ്ഥരുമായി ചർച്ച തുടങ്ങി. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലം തൃപ്തികരമാണെന്നും പരീക്ഷ നടത്തരുതെന്ന ഹർജി തള്ളുകയാണെന്നും ജസ്റ്റിസ് എം.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

കോളജുകൾ 4നു തുറക്കും

തിരുവനന്തപുരം ∙ സംസ്ഥാനത്തെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബർ 4 മുതൽ തുറന്നു പ്രവർത്തിക്കുന്നതിനു സർക്കാർ ഉത്തരവിറക്കി.  ബിരുദ, പിജി അവസാന വർഷ ക്ലാസുകളാണ് നേരിട്ടു നടത്തുക. പിജി ക്ലാസുകളിൽ മുഴുവൻ വിദ്യാർഥികളും എത്തണം. ബിരുദ ക്ലാസുകൾ പകുതി വിദ്യാർഥികളെ വീതം ഉൾപ്പെടുത്തി ഒന്നിടവിട്ട ദിവസങ്ങളിലോ സ്ഥലം ലഭ്യമാണെങ്കിൽ രണ്ടു ബാച്ചുകളായി ദിവസേനയോ നടത്താം.

English Summary: Plus one exam to start next week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com