ADVERTISEMENT

പ്രഫ.താണു പത്മനാഭൻ മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ അസ്ട്രോഫിസിക്സിൽ പിഎച്ച്ഡി ഗവേഷണകാലത്ത് അവിടെ ജൂനിയറായിരുന്ന വാസന്തിയുമായി പ്രണയത്തിലാവുകുകയും ഇരുവരും വിവാഹിതരാകുകയും ചെയ്തു. വാസന്തി പത്മനാഭനും അസ്ട്രോഫിസിക്സിലാണു പിഎച്ച്ഡി എടുത്തത്. 

2019 ൽ ഇരുവരും ചേർന്ന് ദ് ഡോൺ ഓഫ് സയൻസ് എന്ന പുസ്തകം പുറത്തിറക്കി. താണു പത്മനാഭന്റെ മിക്ക രചനകളിലും വാസന്തിയുടെ സംഭാവനയുണ്ട്. 

താണു പത്മനാഭന്റെ മകളായ ഹംസയും അസ്ട്രോഫിസിക്സിൽ ഡോക്ടറേറ്റ് നേടി. പുണെ അയുകയിൽ നിന്നാണ് ഇത്. കുടുംബത്തിലെ 3 പേരും അസ്ട്രോഫിസിക്സിൽ പിഎച്ച്ഡി നേടിയവരെന്ന അപൂർവത. വിദ്യാർഥി ആയിരിക്കെ യു.എസിൽ നടന്ന ഇന്റൽ രാജ്യാന്തര ശാസ്‌ത്ര സാങ്കേതിക മേളയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മെഡൽ നേടിയതിനെത്തുടർന്ന് ഒരു ഛിന്നഗ്രഹത്തിന് ഹംസയുടെ പേര് നൽകിയിരുന്നു. 

English Summary: Thanu Padmanabhan astrophysics family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com