ADVERTISEMENT

തിരുവനന്തപുരം ∙ പ്രഫ.താണു പത്മനാഭൻ കൂട്ടുകാർക്ക് ‘വെൽഡൺ’ പത്മനാഭനായിരുന്നു. ബാല്യകാല സുഹൃത്തുകളുമായി അക്കാലത്തെ അനുഭവങ്ങൾ പങ്കിടുന്നതും പതിവായിരുന്നെന്ന് തിരുവനന്തപുരം കരമന ബോയ്സ് സ്കൂളിൽ അദ്ദേഹത്തിനൊപ്പം ഒരേ ബഞ്ചിലിരുന്നു പഠിച്ച റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ എസ്.പത്മനാഭ അയ്യർ ഓർക്കുന്നു. 

കരമന ബോയ്സ് ഹൈസ്കൂളിലായിരുന്നു 10–ാം ക്ലാസ് വരെ താണു പത്മനാഭന്റെ പഠനം. ഇപ്പോൾ അത് ഹയർ സെക്കൻഡറി സ്കൂളായി. കരമന പൊലീസ് സ്റ്റേഷനു സമീപത്തെ വാടക വീട്ടിലായിരുന്നു താമസം. പിന്നീട് പുത്തൻ തെരുവിലേക്കു മാറി. സ്കൂൾ പഠനകാലത്തു തന്നെ ഊർജതന്ത്രവും ഗണിതവും ഇഷ്ടവിഷയങ്ങളായിരുന്നു. 1972 ൽ 10–ാം ക്ലാസ് കഴിഞ്ഞ ശേഷം പ്രീഡിഗ്രി പഠനം ഗവ. ആർട്സ് കോളജിലായിരുന്നു. 

യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുന്ന കാലത്തുതന്നെ താണു പത്മനാഭൻ എംഎസ്‌സിക്കാർക്ക് ഭൗതികശാസ്ത്രത്തിലെ ക്വാണ്ടം തിയറിയിൽ ക്ലാസ് എടുക്കുമായിരുന്നു. അതുകൊണ്ട് ‘ക്വാണ്ടം സ്വാമി’ എന്ന ചെല്ലപ്പേരും അദ്ദേഹത്തിനുണ്ടായിരുന്നു. 

English Summary: Thanu Padmanabhan pet names

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com