ADVERTISEMENT

മുംബൈ ∙ ശാസ്ത്രലോകത്ത് ഇന്ത്യയുടെ തലയെടുപ്പായിരുന്ന വിഖ്യാത മലയാളി ഭൗതിക ശാസ്ത്രജ്ഞൻ പ്രഫ. താണു പത്മനാഭൻ (64) പുണെയിൽ അന്തരിച്ചു. ഹൃദയാഘാതംമൂലം വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പുണെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സിലെ (അയുക) അക്കാദമിക് വിഭാഗം മുൻ ഡീനായ താണു പത്മനാഭൻ അവിടെ ഡിസ്റ്റിൻഗ്വിഷ്ഡ് പ്രഫസറായി പ്രവർത്തിക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്. മൃതദേഹം പൊതുദർശനത്തിനു ശേഷം പുണെയിലെ ഔന്ധ് ശ്മശാനത്തിൽ സംസ്കരിച്ചു.

ഗുരുത്വാകർഷണം, ക്വാണ്ടം ഗുരുത്വം എന്നിവയായിരുന്നു പ്രധാന ഗവേഷണ മേഖല. അസ്ട്രോഫിസിക്സ്, കോസ്മോളജി എന്നിവയിലും ശ്രദ്ധേയ സംഭാവനകൾ നൽകി. 1957 ൽ തിരുവനന്തപുരം കരമനയിൽ, ഡിവിഷനൽ ഫോറസ്‌റ്റ് ഓഫിസിൽ സൂപ്രണ്ടായിരുന്ന താണു അയ്യരുടെയും ലക്ഷ്മിയുടെയും മകനായാണ് ജനനം. രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ച അദ്ദേഹം ഭട്നാഗർ പുരസ്കാരം നേടിയിട്ടുണ്ട്. ഡോ.വാസന്തി പത്മനാഭനാണ് ഭാര്യ. ഡോ.ഹംസ പത്മനാഭൻ (സ്വിറ്റ്‌സർലൻഡ്) മകളാണ്. 

English Summary: Theoretical physicist Thanu Padmanabhan passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com