ADVERTISEMENT

പാലാ ∙ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തന്നോടുള്ള വിരോധമെന്തെന്ന് അറിയില്ലെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു.  നിയമസഭാ തിരഞ്ഞെടുപ്പു ഫലം അവലോകനം ചെയ്യുന്ന സിപിഐ റിപ്പോർട്ട് സംബന്ധിച്ചു പാലായിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

‘‘കാനം രാജേന്ദ്രനിൽ നിന്ന് മുൻപും വ്യക്തിപരമായ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ ബഹുമാനിക്കുന്ന നേതാവാണ് കാനം. സിപിഐ റിപ്പോർട്ടിൽ പരാതിയില്ല’’– ജോസ് പറഞ്ഞു. 

‘‘തീവ്രവാദത്തെക്കുറിച്ചുള്ള സിപിഎം നിലപാടിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. ഈ വിഷയത്തിൽ സമൂഹത്തിൽ ഒരുപാട് ചർച്ചകൾ നടന്നതാണ്. ഉചിതമായ തീരുമാനം സംസ്ഥാന സർക്കാർ സ്വീകരിക്കും. സർക്കാരിന് എല്ലാ കാര്യങ്ങളുമറിയാം. ഉചിതമായ സമയത്ത് ഉചിതമായ ഇടപെടൽ നടത്തും. സിപിഐ അവരുടെ അഭിപ്രായം പറഞ്ഞു. ഞങ്ങൾക്കും ഇക്കാര്യത്തിൽ അഭിപ്രായങ്ങളുണ്ട്. പക്ഷേ, മാധ്യമങ്ങളോടു പറയുന്നില്ല’’– ജോസ് കെ.മാണി പറഞ്ഞു.

Content Highlight: Jose K. Mani, CPI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com