20,000 രൂപ ഇല്ലാത്തതിനാൽ പേരക്കുട്ടിയുടെ ചികിത്സ മാറ്റി; നവാസിനെ തേടി ‘ഒരു കോടി’ ഭാഗ്യം

lottery-sale-kerala
SHARE

കലവൂർ (ആലപ്പുഴ) ∙ കയ്യിൽ 20,000 രൂപ ഇല്ലാത്തതിനാൽ പേരക്കുട്ടിയുടെ ചികിത്സ മാറ്റിവച്ചിരുന്നു നവാസ്. ആ കൈകളിലേക്കു ഭാഗ്യം ഒരുകോടി രൂപയുടെ സാന്ത്വനവുമായെത്തി. സർക്കാരിന്റെ ഓണം ബംപർ ലോട്ടറിയുടെ രണ്ടാം സമ്മാനമാണ് മാമൂട് ചിറയിൽ എ.നവാസിനു ലഭിച്ചത്. വർഷങ്ങളായി വാടകവീട്ടിലാണു നവാസിന്റെ താമസം. തലവടി പള്ളിക്കവലയ്ക്കു സമീപം സ്വകാര്യ ഭക്ഷ്യോൽപന്ന നിർമാണ കമ്പനിയിൽ പൊറോട്ട ഉണ്ടാക്കലാണു ജോലി. ഇന്നലെയും മുടങ്ങാതെ ജോലിക്കെത്തി.

നവാസിന്റെ മകളുടെ മകളായ അഞ്ചാം ക്ലാസുകാരി നസ്രിയ വൃക്കസംബന്ധമായ അസുഖത്തിനു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയിലാണ്. ആശുപത്രിയിലെത്തിയപ്പോൾ കിടത്തിച്ചികിത്സ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. 15 ദിവസത്തെ ചികിത്സയ്ക്കും താമസത്തിനും മറ്റുമായി ഇരുപതിനായിരത്തോളം രൂപ വേണം. അതില്ലാത്തതിനാൽ പിന്നീടു വരാമെന്നു പറഞ്ഞ് മടങ്ങുകയായിരുന്നു.

English Summary: Onam bumper; second prize winner

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA