ADVERTISEMENT

പത്തനംതിട്ട ∙ സാധുജന വിമോചന സംയുക്തവേദി സ്ഥാപകനും ചെങ്ങറ ഭൂസമര നായകനുമായ ളാഹ ഗോപാലൻ (72) അന്തരിച്ചു. കോവിഡ് ബാധിതനായി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. സംസ്കാരം നടത്തി.

ആലപ്പുഴ ജില്ലയിലെ വെട്ടിയാറിലാണ് ജനനം.  കെഎസ്ഇബി ജീവനക്കാരനായിരുന്നു. ജോലിയിൽനിന്നു വിരമിച്ച ശേഷം പട്ടികജാതി വിഭാഗത്തിൽപെട്ടവരെ ഭൂസമരത്തിനായി സംഘടിതശക്തിയായി വളർത്താൻ സാധുജന വിമോചന സംയുക്ത വേദി രൂപീകരിച്ചു. 2007 ഓഗസ്റ്റ് 4ന് രാത്രി ഹാരിസൺ മലയാളം പ്ലാന്റേഷൻ കുമ്പഴ എസ്റ്റേറ്റിന്റെ ചെങ്ങറയിലെ തോട്ടം കയ്യേറി കുടിൽ കെട്ടി സമരം തുടങ്ങി. 2010 ജനുവരി 2ന് 1495 കുടുംബങ്ങൾക്കു ഭൂമി നൽകാൻ സർക്കാർ കരാറുണ്ടാക്കി. വിവിധ ജില്ലകളിൽ 831 ഏക്കർ ഭൂമി മാറ്റിവച്ചു. 

ഭാര്യമാർ: പരേതയായ കമലമ്മ, ശാരദ. മക്കൾ: ജി.ഗീരീഷ് (വനം വകുപ്പ്, തിരുവനന്തപുരം), ഗിരിജ (കെഎസ്ആർടിസി, പത്തനംതിട്ട). മരുമക്കൾ: രശ്മി, തുളസി (കെഎസ്ആർടിസി, അടൂർ).

English Summary: Laha Gopalan passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com