ADVERTISEMENT

ഏറ്റുമാനൂർ ∙ മഹാദേവ ക്ഷേത്രത്തിലെ 81 മുത്തുള്ള സ്വർണ രുദ്രാക്ഷമാല മോഷണം പോയെന്ന് പൊലീസ് സ്ഥിരീകരിച്ചു. 72 മുത്തുള്ള ഇപ്പോഴത്തെ മാലയ്ക്ക് 3 വർഷത്തിൽ കൂടുതൽ പഴക്കമില്ല. വിഗ്രഹത്തിൽ ചാർത്തുന്നതാണ് 81 മുത്തുള്ള മാല. ആഭരണങ്ങളുടെ പഴക്കം നിർണയിക്കുന്ന വിദഗ്ധരെയും കൂട്ടി പൊലീസ് ഇന്നലെ ക്ഷേത്രത്തിലെത്തി 72 മുത്തുള്ള മാല പരിശോധിച്ചു. 

81 മുത്തുള്ള സ്വർണ രുദ്രാക്ഷമാല കണ്ടെത്താനുള്ള അന്വേഷണത്തിലേക്കു പൊലീസ് നീങ്ങി. മുൻ മേൽശാന്തി കാഞ്ഞങ്ങാട് തളിയിൽ കേശവൻ സത്യേഷിനെ വീണ്ടും ചോദ്യം ചെയ്യുമെന്നു സ്റ്റേഷൻ ഹൗസ് ഓഫിസർ ഇ.ആർ.രാജേഷ്കുമാർ പറഞ്ഞു.  

English Summary: Ettumanoor temple ornaments missing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com