ADVERTISEMENT

വൈപ്പിൻ∙ യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ. ചെറായി കുറ്റിപ്പിള്ളിശ്ശേരി ശരത്തിന്റെ ഭാര്യയും കൈതാരം കൊല്ലംമുറി വിജയന്റെ മകളുമായ ഗോപികയാണു (24) മരിച്ചത്. ചെറായി ദേവസ്വംനടയ്ക്കു സമീപത്തുള്ള വീട്ടിൽ ജനൽകമ്പിയിൽ നിന്നുള്ള ഷാൾ കഴുത്തിൽ കെട്ടി നിലത്തിരിക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്നു പൊലീസ് പറഞ്ഞു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

ഉച്ചഭക്ഷണം കഴിക്കാനെത്തിയ ഭർതൃസഹോദരനാണ് മൃതദേഹം കണ്ടത്. ഒരു വർഷം മുൻപായിരുന്നു വിവാഹം. ഗോപികയുടെ ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനാൽ ഫോർട്ട് കൊച്ചി ആർഡിഒ വീട്ടിലെത്തി ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. മുനമ്പം ഡിവൈഎസ്പി ആർ.ബൈജുകുമാർ, ഇൻസ്പെക്ടർ എ.എൽ.യേശുദാസ്, എസ്ഐമാരായ എസ്.ശ്യാംകുമാർ, വി.മുരളീധരൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

English Summary: Woman found dead in husband home at Vypin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com