ADVERTISEMENT

കൊച്ചി∙ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസിൽ പ്രതികളായ പി. എസ്. സരിത്ത്, സ്വപ്ന സുരേഷ്, കെ. ടി. റമീസ്, റബിൻസ്, എ. എം. ജലാൽ, മുഹമ്മദ് ഷാഫി, കെ. ടി. ഷറഫുദ്ദീൻ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഒക്ടോബർ 22ലേക്കു മാറ്റി.

ഹർജികളിൽ അഡീഷനൽ സോളിസിറ്റർ ജനറലിനു ഹാജരാകാൻ സമയം തേടിയതിനെ തുടർന്നാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേസ് മാറ്റിയത്. ഇൗ കേസിൽ 12 പ്രതികൾക്കു വിചാരണക്കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. സ്വർണക്കടത്തു കേസിൽ യുഎപിഎ പ്രകാരമുള്ള കുറ്റം നിലനിൽക്കുമോ എന്നതാണു സുപ്രീം കോടതി പരിശോധിക്കുന്നത്.

English Summary: Gold Smuggling Case: Bail Plea Postponed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com