കൊല്ലം ജില്ലയിലെ തോൽവി: സിപിഎം 7 നേതാക്കളോട് വിശദീകരണംതേടി

CPM-logo
SHARE

കൊല്ലം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറയിലും കരുനാഗപ്പള്ളിയിലും എൽഡിഎഫ് സ്ഥാനാർഥികൾ പരാജയപ്പെട്ടതിൽ 3 ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ ഉൾപ്പെടെ 7 പേർക്ക് വീഴ്ചയുണ്ടായെന്ന് സിപിഎം കണ്ടെത്തി. ഇവരോടു വിശദീകരണം ചോദിക്കാൻ സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്റെ സാന്നിധ്യത്തിൽ ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.

കുണ്ടറയിൽ പരാജയപ്പെട്ട മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ ഭർത്താവും സിഐടിയു ജില്ലാ പ്രസിഡന്റുമായ ബി.തുളസീധരക്കുറുപ്പ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് അച്ചടക്ക നടപടിക്കു മുന്നോടിയായുള്ള വിശദീകരണം തേടൽ.

പാർട്ടി അംഗത്തിന്റെ തിരോധാനം: സിപിഎം ബ്രാഞ്ച് സമ്മേളനം മാറ്റി

അമ്പലപ്പുഴ ∙ പാർട്ടി അംഗത്തെ കാണാതായതിനെത്തുടർന്ന് സിപിഎം തോട്ടപ്പള്ളി പൂന്തോപ്പ് ബ്രാഞ്ച് സമ്മേളനം മാറ്റിവച്ചു. ഇന്നലെ നിശ്ചയിച്ചിരുന്ന ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുക്കേണ്ട തോട്ടപ്പള്ളി പൊരിയന്റെപറമ്പില്‍ സജീവനെ (54) ബുധനാഴ്ച ഉച്ചമുതലാണു കാണാതായത്. ബ്രാഞ്ച് സമ്മേളനവുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ ചേരിതിരിവാണ് സജീവന്റെ തിരോധാനത്തിനു പിന്നിലെന്ന് ആരോപണം ഉയർന്നെങ്കിലും പൊലീസ് ഇതു സ്ഥിരീകരിക്കുന്നില്ല.

Content Highlights: CPM, Kerala Assembly Election

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA