ദിലീപിന്റെ ഡ്രൈവർ കൂറുമാറി പ്രതിഭാഗത്ത്

SHARE

കൊച്ചി ∙ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ നടൻ ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണി കൂറുമാറി പ്രതിഭാഗം ചേർന്നു. 

കേസിലെ നിർണായക സാക്ഷിയായ അപ്പുണ്ണി കൂറുമാറിയതിനെ തുടർന്നു പ്രോസിക്യൂഷൻ ഇന്നലെ ക്രോസ് വിസ്താരം നടത്തി. കഴിഞ്ഞയാഴ്ച തുടങ്ങിയ സാക്ഷി വിസ്താരം ശനിയാഴ്ച തുടരും. 

കേസിൽ ഇതുവരെ 180 സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കി. 2017 ഫെബ്രുവരിയിൽ നെടുമ്പാശേരിക്കു സമീപം അത്താണിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിനുള്ളിൽ പീഡിപ്പിച്ചെന്നാണു പ്രോസിക്യൂഷൻ കേസ്. നടൻ ദിലീപ് അടക്കം 9 പ്രതികളുടെ വിസ്താരമാണ് അവസാന ഘട്ടത്തിൽ എത്തിയത്.

Content Highlight: Attack on malayalam movie actress

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA