കാമുകൻ ഉണ്ടെന്ന് ആരോപിച്ച് ക്രൂരമർദനം: യുവതി മരിച്ചു; ഭർത്താവ് അറസ്റ്റിൽ

crime-scene
പ്രതീകാത്മക ചിത്രം
SHARE

ബാലുശ്ശേരി ∙ പീഡനങ്ങളേറ്റുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കോട്ടയ്ക്കൽ എടരിക്കോട് അമ്പലവട്ടം കൊയപ്പ കോവിലകത്ത് താജുദ്ദീന്റെ ഭാര്യ ഉമ്മുകുൽസുവാണ് (31) എട്ടിന് കൊല്ലപ്പെട്ടത്.

ഒളിവിൽ പോയ താജുദ്ദീനെ (30) കഴിഞ്ഞ രാത്രി കോട്ടക്കൽ പൊലീസാണ് പിടികൂടിയത്. കൊലപാതകത്തിനു താജുദ്ദീനെ സഹായിച്ച തിരൂർ ബിപി അങ്ങാടി പാറക്കൽ ജോയൽ ജോർജ്, തിരൂർ ഇരിങ്ങാവൂർ ആദിത്യൻ എന്നിവരെ കഴിഞ്ഞ ദിവസം ‌അറസ്റ്റ് ചെയ്തിരുന്നു.

വീര്യമ്പ്രത്തുള്ള സുഹൃത്തിന്റെ വീട്ടിൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം കഴിഞ്ഞ 30ന് ആയിരുന്നു താജുദ്ദീൻ എത്തിയത്. അപ്പോഴും ഉമ്മുകുൽസുവിന്റെ ശരീരത്തിൽ പരുക്കുകൾ ഉണ്ടായിരുന്നു. പോക്സോ അടക്കമുള്ള ഒട്ടേറെ കേസുകളിൽ പ്രതിയായ താജുദ്ദീൻ ഭാര്യക്ക് കാമുകൻ ഉണ്ടെന്ന് ആരോപിച്ച് നിരന്തരം പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

English Summary: Husband kills wife in Kozhikode

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA