കോവിഡ് മരണം: ബിപിഎൽ കുടുംബത്തിന് മാസം 5000 രൂപ സഹായം

HIGHLIGHTS
  • സഹായം 3 വർഷത്തേക്ക്; പെൻഷൻ തടസ്സമല്ല
Covid-death
ഫയൽ ചിത്രം
SHARE

തിരുവനന്തപുരം ∙ ബിപിഎൽ വിഭാഗത്തിലുള്ളവർ കോവിഡ് മൂലം മരിച്ചാൽ കുടുംബത്തിന് നിലവിലെ ധനസഹായങ്ങൾക്കു പുറമേ മാസം 5,000 രൂപ വീതം 3 വർഷത്തേക്കു നൽകാൻ മന്ത്രിസഭാ തീരുമാനം. പണം ബാങ്ക് അക്കൗണ്ടിലെത്തിക്കും. ക്ഷേമ / ഇതര പെൻഷനും മരിച്ചയാളുടെ വരുമാനവും സഹായത്തിനു തടസ്സമല്ല.

മരിച്ചയാൾ സംസ്ഥാനത്തിനോ രാജ്യത്തിനോ പുറത്താണെങ്കിലും കുടുംബം സംസ്ഥാനത്ത് സ്ഥിര താമസമാണെങ്കിൽ ആനുകൂല്യം ലഭിക്കും. ഒറ്റ പേജിലുള്ള ലളിതമായ അപേക്ഷാ ഫോം തയാറാക്കും. അപേക്ഷിച്ച് 30 ദിവസത്തിനകം ആനൂകൂല്യം ലഭിച്ചുതുടങ്ങും. കുടുംബത്തിൽ സർക്കാർ ജീവനക്കാരോ ആദായനികുതി നൽകുന്നവരോ ഇല്ലെന്നു വില്ലേജ് ഓഫിസർ ഉറപ്പാക്കണം. അപേക്ഷകരെ ഓഫിസിൽ വിളിച്ചുവരുത്തില്ല.

സർക്കാർ ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ ഇല്ല

തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാർക്കു ‘വർക്ക് ഫ്രം ഹോം’ സൗകര്യം നിലവിലില്ലെന്നു വ്യക്തമാക്കി സർക്കാർ ഉത്തരവ്. ഓഗസ്റ്റ് 4 വരെയാണു സൗകര്യമുണ്ടായിരുന്നത്.

English Summary: Kerala Cabinet meeting decisions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA