ADVERTISEMENT

തിരുവനന്തപുരം ∙ കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ സ്റ്റുഡിയോ ഫ്ലോർ പാർട്ടി ആസ്ഥാനത്തു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി, ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ ശശി തരൂർ എംപി, മുൻ കേന്ദ്രമന്ത്രി പള്ളം രാജു എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സമൂഹ മാധ്യമങ്ങൾ, ചാനൽ ചർച്ചകൾ, വെർച്വൽ യോഗങ്ങൾ, അഭിമുഖങ്ങൾ എന്നിവയ്ക്കുള്ള സജ്ജീകരണങ്ങൾ സ്റ്റുഡിയോയിൽ ഉണ്ട്.

ഡിജിറ്റൽ മീഡിയ സെൽ കൺവീനർ അനിൽ കെ.ആന്റണിയുടെ നേതൃത്വത്തിൽ സാങ്കേതിക വിദഗ്ധരുടെ ടീം ആണ് സജ്ജീകരണത്തിനു മേൽനോട്ടം വഹിച്ചത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കോൺഗ്രസിന്റെ ആശയവും പ്രവർത്തനങ്ങളും സൈബർ ലോകത്തു കൂടുതൽ പ്രചരിപ്പിക്കുകയാണു ലക്ഷ്യം. രാഷ്ട്രീയ കുപ്രചാരണങ്ങളെ പ്രതിരോധിക്കാനും ഈ സംവിധാനം പ്രയോജനപ്പെടുത്തുമെന്നു ഭാരവാഹികൾ പറഞ്ഞു. സമൂഹമാധ്യമ രംഗത്തു കോൺഗ്രസ് പാർട്ടിയെ കൂടുതൽ കരുത്തുറ്റതാക്കാൻ സ്റ്റുഡിയോ സഹായിക്കുമെന്നു ശശി തരൂർ എംപി പറഞ്ഞു. 

English Summary: KPCC digital media cell studio

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com