ADVERTISEMENT

തിരുവനന്തപുരം ∙ 18 തികയാത്തതിനാൽ വാക്സീൻ എടുക്കാത്ത വിദ്യാർഥികളെയും രണ്ടാം ഡോസിനു സമയമാകാത്തവരെയും കോളജിൽ പ്രവേശിപ്പിക്കാമെന്നു സർക്കാർ ഉത്തരവ്. വൈമുഖ്യം മൂലം വാക്സീൻ എടുക്കാത്ത അധ്യാപകരെയും വിദ്യാർഥികളെയും പ്രവേശിപ്പിക്കില്ല.

ഭിന്നശേഷിക്കാരും രോഗബാധിതരും ആദ്യ രണ്ടാഴ്ച വരാതിരിക്കുന്നതാണ് അഭികാമ്യമെന്നും ഉത്തരവിലുണ്ട്. തിങ്കളാഴ്ചയാണു കോളജുകൾ പൂർണമായി തുറക്കുന്നത്. പൊതുപരിപാടികൾക്കുള്ള നിയന്ത്രണം തുടരാൻ കോവിഡ് അവലോകനയോഗം തീരുമാനിച്ചു. ഇളവിനു പ്രത്യേക അനുമതി വാങ്ങണം.

Content Highlights: COVID-19, Corona Virus, Covid Vaccination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com