ADVERTISEMENT

ന്യൂഡൽഹി ∙ കേരള ഹൈക്കോടതിയിലേക്കു നാല് അഡീഷനൽ ജഡ്ജിമാർ കൂടി. സി. ജയചന്ദ്രൻ, സോഫി തോമസ്, പി.ജി. അജിത്കുമാർ, സി.എസ്. സുധ എന്നിവർക്കായുള്ള സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു. 

സി.ജയചന്ദ്രൻ: നിലവിൽ കോട്ടയം പ്രിന്‍സിപ്പൽ ജില്ലാ ജഡ്ജി. ആലുവ ഈസ്റ്റ് കടുങ്ങല്ലൂർ ലക്ഷ്മി വിലാസിൽ ആർ‌.ചന്ദ്രശേഖരൻ കർത്തായുടെയും എൽ. ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. 

സോഫി തോമസ്: ഹൈക്കോടതിയിലെ ആദ്യ വനിതാ റജിസ്ട്രാർ ജനറൽ. മൂവാറ്റുപുഴ വാഴക്കുളം എലുവിച്ചിറ പരേതനായ മാത്യു തോമസിന്റെയും ഏലിക്കുട്ടിയുടെയും മകളാണ്. 

പി.ജി. അജിത്കുമാർ: നിലവിൽ ഹൈക്കോടതി റജിസ്ട്രാർ (ജില്ലാ ജുഡീഷ്യറി). കൊല്ലം അഞ്ചൽ വയല പുത്തൻവീട്ടിൽ പരേ
തനായ ഗോപാലപിള്ളയുടെയും ജെ. തങ്കത്തിന്റെയും മകനാണ്.  

സി.എസ്.സുധ: നിലവിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി. തിരുവനന്തപുരം അമ്പലമുക്ക് ‘പ്രിയംവദ’യിൽ പരേതനായ കെ.ചന്ദ്രശേഖരൻ നായരുടെയും പാൽക്കുളങ്ങര എൻഎസ്എസ് ഹൈസ്കൂൾ റിട്ട. പ്രധാനാധ്യാപിക സുലോചനാ ദേവിയുടെയും മകളാണ്. 

Content Highlight: Kerala High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com