പുതുമകളുടെ ചരിത്രമെഴുതാൻ അസോസിയേഷൻ

Mathews-Mar-Severios-2
ഡോ. മാത്യൂസ് മാർ സേവേറിയോസ്
SHARE

സഭാ ചരിത്രത്തിൽ പുതുമ സൃഷ്ടിക്കുന്നതായിരിക്കും പരുമലയിൽ നടക്കുന്ന സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ. ചടങ്ങുകൾ ലോകത്തിന്റെ ഏതു കോണിലിരുന്നും ആളുകൾക്ക് തൽസമയം കാണാം എന്നതാണ് ഏറ്റവും വലിയ സവിശേഷതയെന്ന് മുഖ്യവരണാധികാരിയും വൈറ്റ്ഹൗസിലെ ഉന്നത ഉദ്യോഗസ്ഥനുമായ ഫാ. ഡോ. അലകസ്ണ്ടർ ജെ.കുര്യൻ പറഞ്ഞു. 

എല്ലാ സമൂഹമാധ്യമങ്ങളുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തി ചടങ്ങുകൾ പൂർണമായും തൽസമയം ടെലികാസ്റ്റ് ചെയ്യാനാണ് തീരുമാനം. യുട്യൂബ്, ഫെയ്സ്ബുക്     എന്നിവയിൽ ലിങ്ക് ലഭ്യമാക്കും.   60 രാജ്യങ്ങളിലായി താമസിക്കുന്ന ഓർത്തഡോക്സ് സഭാ വിശ്വാസികൾക്ക് തങ്ങളുടെ സഭാതലവനെതിരഞ്ഞെടുക്കുന്നത് ലൈവായി കാണാൻ അവസരമൊരുക്കുകയാണെന്ന്ഫാ.അലക്സാണ്ടർ കുര്യൻ പറഞ്ഞു. 

ചടങ്ങുകളുടെ സുതാര്യതയും സാധാരണക്കാരായ വിശ്വാസികളുടെ പങ്കാളിത്തവും     ഇതുവഴി ഉറപ്പിക്കാനാവും. ചരിത്രത്തിൽ ഇത്തരമൊരു സംഭവം ആദ്യമായിട്ടാണ്. ഇതു ലോകത്തെ മറ്റു സഭകൾക്ക് പ്രചോദനമേകുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഭയുടെ പാർലമെന്റ് എന്നു വിശേഷിപ്പിക്കപ്പെടുന്ന അസോസിയേഷനിൽ പള്ളി പ്രതിപുരുഷന്മാരും വൈദികരും മാനേജിങ് കമ്മിറ്റിയംഗങ്ങളും മെത്രാപ്പൊലീത്താമാരും ഉൾപ്പെടെ 4007 അംഗങ്ങളാണുള്ളത്. മുൻപ്      നടന്ന യോഗങ്ങളിൽ വിദേശ രാജ്യങ്ങളിൽനിന്നുൾപ്പെടെയുള്ള പ്രതിനിധികൾ സമ്മേളന സ്ഥലത്ത് നേരിട്ടെത്തി പങ്കെടുക്കുകയായിരുന്നു പതിവ്. 

30 ഭദ്രാസനങ്ങളിൽ സജ്ജീകരിക്കുന്ന 50 സെന്ററുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിനിധികൾ ഒത്തു ചേരും. ഇന്ത്യൻ സമയം അനുസരിച്ചാണ് പരിപാടികളെന്നതിനാൽ പല വിദേശ    രാജ്യങ്ങളിലും അർധരാത്രിയിലായിരിക്കും പ്രതിനിധികൾ ചേരുക. ക്വാറന്റീനിൽ കഴിയുന്നവർക്ക് യോഗത്തിൽ പങ്കെടുക്കാൻ ഓൺലൈൻ ലിങ്ക് അയച്ചുകൊടുക്കും. ഇതുവഴി പ്രതിനിധികളുടെ പങ്കാളിത്തം പരമാവധി ഉറപ്പുവരുത്താനാകുമെന്ന് ഫാ. അലക്സാണ്ടർ ജെ.കുര്യൻ വ്യക്തമാക്കി. 

English Summary: Parumala Syrian Christian Association

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA