മഹാമാരിക്കെതിരെ വീട്ടിൽ ആശുപത്രിക്കിടക്ക സെറ്റിട്ട് ഹ്രസ്വചിത്രം; നടനെ കോവിഡ് കവർന്നു

theraj-kumar-covid
തെരാജ് കുമാർ
SHARE

അരിമ്പൂർ (തൃശൂർ) ∙ കോവിഡിനെതിരെ ഒന്നാം തരംഗ കാലത്ത് ഏകാംഗ ലഘുചിത്രമെടുത്ത തെരാജ് കുമാറിനെ രണ്ടാം തരംഗത്തിൽ കോവിഡ് എന്ന വില്ലൻ തന്നെ തട്ടിയെടുത്തു. ചൊവ്വാഴ്ചയായിരുന്നു മരണം. മികച്ച നാടക നടനും ചിത്രകാരനും മിമിക്രി കലാകാരനും  ഓടക്കുഴൽ വാദകനും മേക്കപ്പ് ആർട്ടിസ്റ്റുമായിരുന്നു അരിമ്പൂർ കൈപ്പിള്ളി സ്വദേശി തെരാജ് കുമാർ.

കുമ്പസാരം എന്ന ലഘുചിത്രം എടുത്തത് സ്വന്തം വീട്ടിൽ ആശുപത്രിക്കിടക്ക സെറ്റിട്ടായിരുന്നു. ഡ്രൈവർ ജോലി നഷ്ടപ്പെട്ടു വീട്ടിലിരിക്കുന്ന സമയം കോവിഡ് ബോധവൽക്കരണത്തിനായി ഉപയോഗിക്കുകയായിരുന്നു. രചനയും സംഭാഷണവും പശ്ചാത്തലസംഗീതവും നിർമാണവും  സംവിധാനവുമെല്ലാം തെരാജ്  കുമാർ തന്നെയായിരുന്നു. മൊബൈൽ ഫോണിൽ ചിത്രീകരിച്ചത് ഭാര്യ ധന്യ. 

theraj
തെരാജ് കുമാർ

തെരാജിന് കോവിഡ്  ദേദമായി  ഒരാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും പനിയും ശ്വാസതടസ്സവും മൂലം തൃശൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ന്യൂമോണിയ ബാധിച്ചു. വൃക്കകളും തകരാറിലായി. നാലു ദിവസമായി വെന്റിലേറ്ററിലായിരുന്നു. സംസ്കാരം നടത്തി.

English Summary: Short film director succumbed to Covid

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA