ADVERTISEMENT

ആലപ്പുഴ ∙ പുന്നപ്ര – വയലാർ വെടിവയ്പിന്റെ 75–ാം വാർഷികത്തോട് അനുബന്ധിച്ചുള്ള രക്തസാക്ഷി വാരാചരണത്തിനു തുടക്കം. വലിയ ചുടുകാട്ടിലെ രക്തസാക്ഷികളുടെ സ്മൃതിമണ്ഡപത്തിൽ സ്വാതന്ത്ര്യസമര സേനാനിയും വിപ്ലവഗായികയുമായ പി.കെ.മേദിനി പതാക ഉയർത്തി. ഇന്നു രാവിലെ 11നു വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ പതാകയുയർത്തും. സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.

വാരാചരണത്തിന് ഇത്തവണയും മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ എത്തുന്നില്ല. 2019ലാണ് അവസാനമായി വിഎസ് എത്തിയത്. സമരസേനാനികളിൽ മറ്റാരും ജീവിച്ചിരിപ്പില്ല.

വയലാറിൽ ഉയർത്താനുള്ള പതാക ഇന്നു രാവിലെ 9ന് മേനാശേരിയിൽനിന്നു പ്രയാണം തുടങ്ങും. സിപിഎം സംസ്ഥാന സമിതിയംഗം സി.ബി.ചന്ദ്രബാബു സിപിഐ സംസ്ഥാന കൗൺസിൽ അംഗം എം.കെ.ഉത്തമനു പതാക കൈമാറും. പുന്നപ്രയിലെ സമ്മേളനത്തിൽ വാരാചരണ കമ്മിറ്റി വൈസ് പ്രസിഡന്റ് വി.എസ്.മണി അധ്യക്ഷത വഹിച്ചു. പി.പി.ചിത്തരഞ്ജൻ എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, അസിസ്റ്റന്റ് സെക്രട്ടറി പി.വി.സത്യനേശൻ തുടങ്ങിയവർ പ്രസംഗിച്ചു.

English Summary: Punnapra-Vayalar uprising anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com