ADVERTISEMENT

നവംബർ ഒന്നിനു വിദ്യാലയങ്ങൾ തുറക്കുമ്പോൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളേറെ. 1625 പ്രൈമറി സ്കൂളുകളിൽ സ്ഥിരം പ്രധാനാധ്യാപകരില്ല. പലയിടത്തും പിടിഎയും സജീവമായിട്ടില്ല. കെഎസ്ആർടിസി ബോണ്ട് സർവീസ് തുടങ്ങുമെന്നു പ്രഖ്യാപിച്ചെങ്കിലും എവിടെയൊക്കെ പ്രായോഗികമാകുമെന്ന സംശയമുണ്ട്. സ്കൂളുകൾ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ:

ശുചീകരണം

പല സ്കൂളുകളിലും ശുചീകരണം പൂർത്തിയായില്ല. തദ്ദേശസ്ഥാപനങ്ങളുടെയും പിടിഎയുടെയുമൊക്കെ നേതൃത്വത്തിലാണു നടത്തേണ്ടത്. പിടിഎ പുനഃസംഘടിപ്പിക്കണമെന്നു നിർദേശം വന്നെങ്കിലും നടപ്പായില്ല.

ഉച്ചഭക്ഷണ പദ്ധതി

ആദ്യദിനം മുതൽത്തന്നെ ഉച്ചഭക്ഷണം നൽകണമെന്നാണു നിർദേശമെങ്കിലും എത്ര കുട്ടികൾ സ്കൂളുകളിലെത്തുമെന്ന കാര്യത്തിൽ കൃത്യമായ ധാരണ ഇപ്പോഴുമില്ല.

കെട്ടിട അനുമതി

മേൽക്കൂരയ്ക്ക് ആസ്ബസ്റ്റോസ്, അലുമിനിയം, ടിൻ ഷീറ്റുകൾ പാടില്ലെന്ന കോടതിയുടെയും ബാലാവകാശ കമ്മിഷന്റെയും ഉത്തരവിന്റെ അടിസ്ഥാനത്തിൽ അവ മാറ്റാൻ നൽകിയിരുന്ന സമയം തീർന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി രണ്ടായിരത്തിലേറെ സ്കൂളുകൾക്ക് തദ്ദേശസ്ഥാപനങ്ങൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. ഇതിനു പുറമേ, ഒട്ടേറെ സർക്കാർ സ്കൂളുകളിൽ കെട്ടിടനിർമാണവും പുരോഗമിക്കുകയാണ്. ഇതു കുട്ടികളുടെ സുരക്ഷയ്ക്കു ഭീഷണിയാകുമെന്ന് രക്ഷിതാക്കൾക്ക് ആശങ്കയുണ്ട്.

കോട്ടയം ജില്ലയിൽ 18 സ്കൂളുകൾക്ക് ഫിറ്റ്നസ് ഇല്ലെന്നു പരിശോധനയിൽ കണ്ടെത്തി.

കണ്ണൂർ ജില്ലയിൽ 37 ഹൈടെക് സ്കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല.

സ്കൂൾ ബസ് ഫിറ്റ്നസ്

ആകെ 22,000 സ്കൂൾ ബസുകളുള്ള കേരളത്തിൽ ഇതുവരെ 2000 എണ്ണത്തിനു മാത്രമേ ഫിറ്റ്നസ് ലഭിച്ചിട്ടുള്ളൂ.

ആലപ്പുഴ ജില്ലയിൽ ഇരുനൂറോളം സ്കൂൾ ബസുകൾ ഉള്ളതിൽ അംഗീകാരം വാങ്ങിയത് 30 ബസുകൾ മാത്രം.

കോട്ടയം ജില്ലയിൽ 100 സ്കൂൾ ബസുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി. 10ൽ താഴെ ബസുകൾക്കു അനുമതി നിഷേധിച്ചു.

മലപ്പുറത്ത് പകുതിയിലേറെ സ്കൂൾ ബസുകൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനു അപേക്ഷിച്ചിട്ടില്ല.

കണ്ണൂർ ജില്ലയിൽ 800 സ്കൂളുകളിൽ നിന്നുള്ള 2600 ബസുകളിൽ ഫിറ്റ്നസ് കിട്ടിയത് 430 ബസുകൾക്കു മാത്രം. 19 മാസമായി നിരത്തിലിറങ്ങാത്തതിനാൽ ബസുകളുടെ ടയറുകളും ബാറ്ററികളും പാടേ നശിച്ചു.

കാസർകോട് ജില്ലയിൽ 329 സ്കൂൾ ബസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 35 എണ്ണം കാലപ്പഴക്കമുള്ളവയാണ്. ബാക്കി 294ൽ 84 എണ്ണത്തിനു മാത്രമാണ് ഫിറ്റ്നസ് ലഭിച്ചത്.

കെഎസ്ആർടിസി ബോണ്ട് സർവീസ്

തൃശൂർ ജില്ലയിൽ 5 സ്കൂളുകൾ കെഎസ്ആർടിസിയുമായി ബന്ധപ്പെട്ടെങ്കിലും നിരക്കു കേട്ടതോടെ പിൻമാറി. കണ്ണൂർ ജില്ലയിൽ 36 സ്കൂളുകൾ ആവശ്യമുന്നയിച്ചു. പക്ഷേ, സ്കൂളുകളുടെ സർവീസിനു മാത്രമായി 135 ബസുകൾ വേണം. ജില്ലയിലെ ഡിപ്പോകളിൽ ആകെ 212 ബസുകളാണുള്ളത്. മലപ്പുറത്ത് ഇതുവരെ 2 സ്കൂളുകൾ മാത്രമാണ് അപേക്ഷിച്ചത്.

Content Highlight: Schools to be opened

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com