ADVERTISEMENT

സംസ്ഥാനത്ത് സജീവ ചർച്ചയാകുന്ന ജെൻഡർ ന്യൂട്രൽ യൂണിഫോം പത്തനംതിട്ട ജില്ലയിലെ റാന്നി ഗവ. എൽപിജി സ്കൂളിൽ 2014 ൽ തന്നെ നടപ്പാക്കി. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ത്രീഫോർത്ത് പാന്റ്്സും ഷർട്ടുമാണ് യൂണിഫോം. വയനാട് കാര്യമ്പാടി ഗവ. എൽപി സ്കൂളിൽ 2018 നവംബർ മുതൽ ഈ യൂണിഫോമാണ്. 

കാസർകോട് പിലിക്കോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 2 വർഷം മുൻപ് ജെൻഡർ ന്യൂട്രൽ യൂണിഫോമിലേക്കു മാറാൻ തീരുമാനമായെങ്കിലും കോവിഡ് മൂലം ഇതുവരെ നടപ്പാക്കാനായില്ല. 

യൂണിഫോമിൽ ആൺ,പെൺ വേർതിരിവ് ആവശ്യമില്ലെന്നും രക്ഷിതാക്കളുമായി ആലോചിച്ച് ഉചിത തീരുമാനമെടുക്കുമെന്നും മറ്റു വിവിധ സ്കൂൾ അധികൃതർ അറിയിച്ചു. 

സ്കൂളുകൾ വീണ്ടും തുറന്നപ്പോൾ യൂണിഫോം തൽക്കാലം നിർബന്ധമാക്കാത്ത സാഹചര്യവും ഒട്ടേറെ സ്കൂളുകളിലുണ്ട്.

 

English Summary: Gender neutral uniforms at Pathanamthitta schools

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com