ADVERTISEMENT

പത്തനംതിട്ട  ∙ മോഷ്ടാവിന്റെ വെടിയേറ്റ് യുഎസിൽ മലയാളി കടയുടമ കൊല്ലപ്പെട്ടു. മാസ്കിറ്റ് സിറ്റിയിൽ ബ്യൂട്ടി സ്റ്റോർ നടത്തുന്ന കോഴഞ്ചേരി സ്വദേശി സാജൻ മാത്യൂസ് (സജി – 56) ആണ് കൊല്ലപ്പെട്ടത്.

സാജന്റെ ഉടമസ്ഥതയിൽ മാസ്കിറ്റ് ഗാലോവയിൽ പ്രവർത്തിക്കുന്ന വിക്ടോറിയ ബ്യൂട്ടി സപ്ലൈ സ്റ്റോറിൽ അതിക്രമിച്ചു കയറിയ അക്രമി  വെടി ഉതിർക്കുകയായിരുന്നു. മോഷണം തടയാൻ ശ്രമിച്ചതിനെത്തുടർന്നായിരുന്നു വെടിവയ്പ്. അക്രമി യുഎസ് പൗരനാണ്. ഇയാളുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

യുഎസ് സമയം ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിനാണു സംഭവം. സാജനെ പൊലീസ് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഹൃത്തുക്കളുമായി ചേർന്ന് അടുത്തിടെയാണ് സാജൻ സ്ഥാപനം തുടങ്ങിയത്. 2005ലാണ് സാജൻ യുഎസിൽ എത്തിയത്. ചെറുകോൽ കലപ്പമണ്ണിപ്പടി ചരുവേൽ വീട്ടിൽ പരേതരായ സി.പി. മാത്യുവിന്റെയും സാറാമ്മ മാത്യുവിന്റെയും മകനാണ്. 2005വരെ കുവൈത്തിലായിരുന്നു. ഡാലസ് സെഹിയോൻ മാർത്തോമ്മാ പള്ളി അംഗമാണ്.

രണ്ട് വർഷം മുൻപാണ് നാട്ടിൽ വന്നത്. ഈ ഡിസംബറിൽ വീണ്ടും വരാനിരിക്കെയാണ് സംഭവം.ഡാലസ് പ്രസ്ബിറ്റിരിയൻ ആശുപത്രി നഴ്സ് തിരുവല്ല മോഴൻചേരിൽ മിനിയാണ് ഭാര്യ. മക്കൾ: ഫേബാ സാറാ സാജൻ, അലീന ആൻ സാജൻ. മരുമകൻ അനീഷ്.

 

English Summary: Shop owner shot dead in USA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com