ADVERTISEMENT

കട്ടപ്പന ∙ ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചത് സ്വകാര്യ സ്ഥാപനത്തിലെ ജനറേറ്ററിൽ നിന്ന് സർവീസ് വയർ വഴി വൈദ്യുത ലൈനിലേക്കു വൈദ്യുതി പ്രവഹിച്ചതിനാലാണെന്ന് കെഎസ്ഇബിയുടെ കണ്ടെത്തൽ. വാഴവര നിർമലാസിറ്റി മണ്ണാത്തിക്കുളത്തിൽ എം.വി.ജേക്കബ്(51) ആണ് തിങ്കളാഴ്ച ഉച്ചയോടെ വൈദ്യുതാഘാതമേറ്റ് മരിച്ചത്. 

വൈദ്യുതി ബന്ധം വിഛേദിച്ച ശേഷം ഗാന്ധി സ്ക്വയറിനു സമീപത്തെ വൈദ്യുതി പോസ്റ്റിൽ കയറി അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെയാണ് അപകടം. 

ഇലക്ട്രിക്കൽ ഡപ്യൂട്ടി ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഡിവിഷൻ ഓഫിസിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഹൈറേഞ്ച് ഹോം അപ്ലയൻസസ് എന്ന സ്ഥാപനത്തിൽ പ്രവർത്തിപ്പിച്ച ജനറേറ്ററിൽ നിന്നാണ് വൈദ്യുതി പ്രവഹിച്ചതെന്നു കണ്ടെത്തിയത്. അനുമതി കൂടാതെയാണ് ജനറേറ്റർ പ്രവർത്തിപ്പിച്ചതെന്നും അധികൃതർ പറഞ്ഞു. ജനറേറ്റർ ഉദ്യോഗസ്ഥർ സീൽ ചെയ്തു. 

ഇന്നലെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥാപനത്തിൽ പരിശോധന നടത്തി. സ്ഥാപന അധികൃതർക്കെതിരെ നടപടി സ്വീകരിക്കാനാണ് കെഎസ്ഇബിയുടെ തീരുമാനമെന്നാണ് വിവരം.

Content Highlight: M.V. Jacob death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com