കോവിഡ്: ഭാര്യ മരിച്ചാൽ ഭർത്താവിനും ഭർത്താവ് മരിച്ചാൽ ഭാര്യയ്ക്കും 50,000 രൂപ ധനസഹായം

HIGHLIGHTS
  • കോവിഡ് ധനസഹായം: അവകാശി മാനദണ്ഡം വിശദമാക്കി ഉത്തരവിറങ്ങി
Covid-death
SHARE

തിരുവനന്തപുരം ∙ കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതർക്ക് 50,000 രൂപ ധനസഹായം അനുവദിക്കുന്നതിന് അവകാശികൾ എന്ന മാനദണ്ഡം വിശദമാക്കി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു.

ഭാര്യയാണു മരിച്ചതെങ്കിൽ ഭർത്താവിനും ഭർത്താവാണു മരിച്ചതെങ്കിൽ ഭാര്യയ്ക്കുമാണു ധനസഹായം അനുവദിക്കുന്നത്. മാതാവും പിതാവും മരിച്ചാൽ മക്കൾക്കു തുക തുല്യമായി വീതിച്ചു നൽകും. മരിച്ച ആൾ വിവാഹം ചെയ്തിട്ടില്ലെങ്കിലോ വിവാഹിതരെങ്കിൽ ഭാര്യ/ഭർത്താവ്/മക്കൾ ജീവിച്ചിരിപ്പില്ലെങ്കിലോ മാതാപിതാക്കൾക്കു തുക തുല്യമായി വീതിക്കും. ഈ വിഭാഗത്തിലുള്ളവരുടെ രക്ഷിതാക്കളും ജീവിച്ചിരിപ്പില്ലെങ്കിൽ സഹോദരങ്ങൾക്കാണു തുല്യ വിഹിതമായി തുക അനുവദിക്കുക.

മരിച്ച ആളിന്റെ കുടുംബത്തിൽ ഭാര്യ/ഭർത്താവ്/മക്കൾ എന്നിവർക്കൊപ്പം ആശ്രിതരായ മാതാപിതാക്കൾ കൂടി ഉണ്ടെങ്കിൽ അവർക്കും ആനുപാതികമായ സഹായം അനുവദിക്കും. സുപ്രീംകോടതി നിർദേശപ്രകാരം സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നാണു തുക അനുവദിക്കുന്നത്.

Content Highlight: Covid death compensation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA