ADVERTISEMENT

ഇളംകാട് (കൂട്ടിക്കൽ) ∙ വീട്ടമ്മയെ പൊള്ളലേറ്റു മരിച്ചനിലയിൽ വീടിനു സമീപമുള്ള ആറ്റിൽ കണ്ടെത്തി. ഇളംകാട് ടോപ്പ് പാലത്തിങ്കൽ പരേതനായ വർക്കിയുടെ ഭാര്യ ലീലാമ്മയെ (65) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ ലീലാമ്മയെ കാണാതായതായി മകൻ ബിപിൻ നാട്ടുകാരെ അറിയിച്ചു. തുടർന്നു നടത്തിയ തിരച്ചിലിൽ ആറ്റിലെ കുഴിയിൽ മൃതദേഹം കണ്ടെത്തി.

ഇളയ മകൻ ബിപിനും ലീലാമ്മയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. വീടിനു സമീപത്തു നിന്ന് ആറ്റിലേക്ക് ഇറങ്ങാൻ മുൻപ് വഴിയുണ്ടായിരുന്നെങ്കിലും പ്രളയത്തിൽ അതു നശിച്ചിരുന്നു. അതുകൊണ്ടു തന്നെ എങ്ങനെ ആറ്റിൽ എത്തിയെന്നതും ലീലാമ്മയുടെ ശരീരത്തിൽ പൊള്ളലേറ്റത് എങ്ങനെയെന്നതും ഇനിയും വ്യക്തമായിട്ടില്ല.

ബിപിനെ ചോദ്യം ചെയ്യുകയാണെന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു. ഫൊറൻസിക്, വിരലടയാള വിദഗ്ധർ എത്തി തെളിവുകൾ ശേഖരിച്ചു. ബിജുവാണ് ലീലാമ്മയുടെ മറ്റൊരു മകൻ.

English Summary: House wife found dead in river

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com