ഹൈക്കോടതി പറയുന്നു; ‘മദ്യഷോപ്പുകളുടെ എണ്ണം കൂട്ടാൻ പറഞ്ഞിട്ടില്ല’

ഹൈക്കോടതി
SHARE

കൊച്ചി∙ തിരക്കു കുറയ്ക്കാൻ മദ്യഷോപ്പുകളിൽ സൗകര്യം ഏർപ്പെടുത്തണം എന്നല്ലാതെ ഷോപ്പുകളുടെ എണ്ണം കൂട്ടണമെന്നോ കുറയ്ക്കണമെന്നോ കോടതി നിർദേശിച്ചിട്ടില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. സർക്കാരിന് എന്തെങ്കിലും നയം നടപ്പാക്കാനുണ്ടെങ്കിൽ സ്വതന്ത്രമായി ചെയ്യണമെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഓർമിപ്പിച്ചു. 

മദ്യ ഷോപ്പുകൾക്കു മുന്നിലെ ക്യൂ ഒഴിവാക്കാൻ കോടതി നിർദേശിച്ചതിന്റെ മറവിൽ ഷോപ്പുകളുടെ എണ്ണം കൂട്ടാനുള്ള നീക്കം നടക്കുകയാണെന്ന് ആരോപിച്ചു കോൺഗ്രസ് നേതാവ് വി.എം. സുധീരനും കോഴിക്കോട് സ്വദേശി ഒ.ഡി. തോമസും നൽകിയ റിവ്യൂ ഹർജികൾ തീർപ്പാക്കിയാണു കോടതി ഇക്കാര്യം പറഞ്ഞത്. ഷോപ്പുകൾ കൂട്ടുന്നതോ കുറയ്ക്കുന്നതോ അല്ലെങ്കിൽ മദ്യം നിരോധിക്കുന്നതോ ഒക്കെ സർക്കാരിന്റെ നയപരമായ കാര്യമാണെന്നും അതിൽ ഇടപെടാൻ ഉദ്ദേശ്യം ഇല്ലെന്നും കോടതി വാദത്തിനിടെ പറഞ്ഞു. 

സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന പൊതുസമൂഹത്തിനു ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ മദ്യഷോപ്പുകളുടെ പ്രവർത്തനം ക്രമീകരിക്കാനാണു നിർദേശിച്ചത് - കോടതി വ്യക്തമാക്കി.

English Summary: Never Told to Increase the Number of Liquor Shops, Says High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA