വീടിനുള്ളിൽ സഹോദരങ്ങൾ മരിച്ചനിലയിൽ; കൈത്തണ്ട മുറിഞ്ഞ നിലയിൽ, കഴുത്തിൽ കുരുക്ക്

Jessy
ജെസി
SHARE

വൈപ്പിൻ ∙ മൂന്നംഗ കുടുംബത്തിലെ രണ്ടു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞാറക്കൽ പള്ളിക്ക് കിഴക്ക് നാലാം വാർഡിൽ ന്യൂ റോഡിൽ മൂക്കുങ്കൽ പരേതനായ വർഗീസിന്റെ മക്കളായ ഞാറക്കൽ സെന്റ് മേരീസ് സ്കൂൾ അധ്യാപിക ജെസി (49), സഹോദരൻ ജോസ് (51) എന്നിവരാണ് മരിച്ചത്. 

ഇവരുടെ അമ്മ ഞാറക്കൽ സെന്റ് മേരീസ് യുപി സ്കൂൾ റിട്ട. അധ്യാപിക റീത്തയെ (80) ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവരേയും കൈത്തണ്ട മുറിഞ്ഞ് രക്തം വാർന്നൊഴുകുന്ന നിലയിലാണ് കണ്ടെത്തിയത്.

രണ്ടു ദിവസമായി വീട്ടിൽ ആളനക്കം ഇല്ലാതിരുന്നതിനാൽ, വാർഡ് അംഗം എ.പി. ലാലു ഞാറക്കൽ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് എസ്ഐ എ.കെ. സുധീറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി വാതിൽ പൊളിച്ച് അകത്ത് കയറി നോക്കിയപ്പോഴാണ് ജോസും ജെസിയും ഒരു മുറിയിലും റീത്ത മറ്റൊരു മുറിയിലും കൈത്തണ്ട മുറിഞ്ഞു കിടക്കുന്നതു കണ്ടത്. റീത്തയ്ക്ക് ജീവനുണ്ടെന്നു കണ്ടെത്തി. ജോസിന്റെയും ജെസിയുടെയും കഴുത്തുകളിൽ ചരടു കൊണ്ട് കുരുക്കുമിട്ടിരുന്നു.

മൃതദേഹങ്ങൾ വീടിനുള്ളിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഫൊറൻസിക് വിദഗ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ച് ഇൻക്വസ്റ്റ് തയാറാക്കിയ ശേഷമേ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയുള്ളൂ. മൂവരും മാനസിക അസ്വാസ്ഥ്യത്തിനു ചികിത്സ നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു.

English Summary: Sisters found dead in house

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA