റിസോർട്ടിൽ കഞ്ചാവുചെടികൾ വളർത്തിയ കേസിൽ 2 വിദേശികൾക്ക് 4 വർഷം കഠിനതടവ്

Ganja-arrest
മുഹമ്മദ് ആദേൽ മുഹമ്മദ്, ഉൾറിക് റിച്ചർ
SHARE

തൊടുപുഴ ∙ റിസോർട്ടിലെ ചെടിച്ചട്ടിയിൽ കഞ്ചാവുചെടികൾ വളർത്തിയ വിദേശികൾക്കു 4 വർഷം കഠിനതടവ്. ഈജിപ്ഷ്യൻ പൗരനായ മുഹമ്മദ് ആദേൽ മുഹമ്മദിനും (51) ജർമൻകാരി ഉൾറിക് റിച്ചറിനുമാണു (39) 4 വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും തൊടുപുഴ എൻഡിപിഎസ് കോടതി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണം. ഇവർ നടത്തിയിരുന്ന റിസോർട്ടിലാണ് കഞ്ചാവ് ചെടികൾ വളർത്തിയത്.  

2016 ഡിസംബർ 30 നായിരുന്നു കേസിനാസ്പദമായ സംഭവം. കുമളി - തേക്കടി ബൈപാസ് റോഡിൽ ജംഗിൾ ഡ്രീം ടൂർസ് ക്രിസീസ് റിസോർട്ടിൽ അവരുടെ താമസസ്ഥലത്തെ വരാന്തയിലാണു കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഇരുവരുടെയും മുറി പരിശോധിച്ച എക്സൈസ് 90 ഗ്രാം വീതം കഞ്ചാവും ഹഷീഷ് ഓയിലും പിടികൂടിയിരുന്നു. 

English Summary: Two foreigners gets four year imprisonment for growing ganja saplings in resort

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA