ADVERTISEMENT

തിരുവനന്തപുരം ∙ ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി ഇന്നു രാവിലെ 11ന് സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ ഭരണഘടനയുടെ ആമുഖം വായിക്കും. 

ഇന്ന് രാജ്യത്തെല്ലാവരും ഭരണഘടനയുടെ ആമുഖം വായിക്കണമെന്നും അതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ നൽകണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. ഇതിനായി മലയാളം ഉൾപ്പെടെ 23 ഭാഷകളിൽ ഭരണഘടനയുടെ ആമുഖം ലഭ്യമാക്കി. ‘ഭാരതത്തിലെ ജനങ്ങളായ നാം...’ എന്നു തുടങ്ങുന്നതാണ് മലയാളം പരിഭാഷ. 

രാവിലെ 11ന് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഭരണഘടനയുടെ ആമുഖം വായിക്കും. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവരും പങ്കെടുക്കും. 

Content Highlight: Constitution day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com