‘3 ദിവസത്തിനുള്ളിൽ തിരികെവരാം’: ആ വാക്ക് പാലിക്കാതെ മോഫിയ മടങ്ങി

Mofia-Parveen-with-classmates
മോഫിയ തൊടുപുഴ അൽ അസ്ഹർ കോളജിലെ സഹപാഠികൾക്കൊപ്പം പകർത്തിയ സെൽഫി (ഫയൽ ചിത്രം)
SHARE

തൊടുപുഴ ∙ മെഹന്ദി ഡിസൈൻ വർക്ക് കിട്ടിയിട്ടുണ്ടെന്നും മൂന്നു ദിവസത്തിനുള്ളിൽ തിരികെവരാമെന്നും കോളജിലെ കൂട്ടുകാർക്കു വാക്കു നൽകി പോയതാണു മോഫിയ പർവീൺ. 

ആലുവയിൽ ഗാർഹിക പീഡനത്തെത്തുടർന്ന് ജീവനൊടുക്കിയ മോഫിയ പർവീൺ (23) തൊടുപുഴ  അൽ-അസ്ഹർ ലോ കോളജിലെ മൂന്നാം വർഷ എൽഎൽബി വിദ്യാർഥിനിയായിരുന്നു. മൂന്നു വർഷം മുൻപാണ് കോളജിൽ ചേർന്നത്. മൈലാഞ്ചി ഡിസൈനിങ്ങിലും ചിത്രരചനയിലും വിദഗ്ധയായിരുന്നു. 

ചിത്രരചന, ഇംഗ്ലിഷ് പ്രസംഗം, കഥാരചന, കവിതാരചന എന്നിവയിൽ ഒന്നാം സമ്മാനം നേടിയ മോഫിയ കോളജിലെ കലോത്സവത്തിൽ കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

അനീതിക്കെതിരെ ധൈര്യപൂർവം ശബ്ദമുയർത്തുന്ന ആളായിരുന്നു മോഫിയയെന്ന് സഹപാഠിയായ  മുഹമ്മദ് മത്തനാട് ഓർമിക്കുന്നു. പൊലീസിൽ നിന്നു നീതി ലഭിക്കില്ലെന്നു തോന്നിയിട്ടാവാം മോഫിയ ജീവനൊടുക്കിയതെന്നും മുഹമ്മദ് പറയുന്നു.

Content Highlight: Mofia Parveen

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA