റബർ ഷീറ്റിന് 2 രൂപ അധികവില

Rubber-Sheet
SHARE

കോട്ടയം ∙ റബർ ഷീറ്റ് ഉൽപാദനം വർധിപ്പിക്കാൻ കിലോയ്ക്ക് രണ്ടു രൂപ വരെ അധികവില പ്രഖ്യാപിച്ച് റബർ ബോർഡ്. റബർ പാൽ ഉൽപാദിപ്പിച്ച് വിൽപന നടത്തുന്നതിനു പകരം ഷീറ്റ് റബർ ഉൽപാദിപ്പിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ധനസഹായമെന്ന് റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ പറഞ്ഞു.

റബർ ഉൽപാദകസംഘങ്ങളിലും റബർ ബോർഡ് കമ്പനികളിലും വിൽക്കുന്ന ഷീറ്റിനാണ് സഹായം ലഭിക്കുക. അടുത്ത 3 മാസത്തേക്കാണ് പദ്ധതി. മൂന്നു മാസം കൊണ്ട് ഒരു കർഷകന് പരമാവധി 5,000 രൂപ വരെ അധികം ലഭിക്കുമെന്നാണ് ബോർഡ് കണക്കാക്കുന്നത്. വിപണിയിലെ റബർ ഷീറ്റ് ക്ഷാമം പരിഹരിക്കുന്നതിനാണ് ഈ പദ്ധതി. ഈ തുക കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകും.

മഴയും ഇറക്കുമതിയിലെ ഇടിവും മൂലം റബർ വിപണിയിൽ കടുത്ത ക്ഷാമമുണ്ട്. നവംബറിലെ ഉൽപാദനത്തിൽ 40 ശതമാനം ഇടിവ് ഉണ്ടാകുമെന്നും റബർ ബോർഡ് കരുതുന്നു. ഷീറ്റ് റബർവില കിലോയ്ക്ക് 188 രൂപ എത്തി. 2013നു ശേഷം ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിത്. റബർ പാലിന് (ലാറ്റക്സ്) കിലോയ്ക്ക് 134 രൂപയാണ് വില.

English Summary: Price hike for rubber sheet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA