പച്ചക്കറി വിലക്കയറ്റം തടയാൻ നടപടി തുടങ്ങി

Vegetables
SHARE

തിരുവനന്തപുരം ∙ പച്ചക്കറി വിലയിലുണ്ടായ അനിയന്ത്രിത വിലക്കയറ്റം തടയുന്നതിന് സർക്കാർ നടപടി തുടങ്ങി.  തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നു കൃഷി വകുപ്പ് നേരിട്ടു ശേഖരിക്കുന്ന പച്ചക്കറിയുടെ ആദ്യ ലോ‍ഡ്  ഇന്നലെ കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ എത്തി. ആദ്യ ദിനം  41ടൺ പച്ചക്കറിയാണ് എത്തിച്ചത്. 

ഇവ മറ്റു ജില്ലകളിലെ ഹോർട്ടികോർപ്, വെജിറ്റബിൾ ആൻഡ് ഫ്രൂ‍ട്ട് പ്രൊമോ‍ഷൻ കൗൺസിലിന്റെ(വിഎഫ്പിസികെ) വിൽപനശാലകളിലേക്ക് കൈമാറി. പൊതുവിപണിയെക്കാൾ 10 മുതൽ 40 രൂപ വരെ കുറച്ചാണ് ഹോർട്ടികോർപ്, വിഎഫ്പിസികെ വിൽ‍പനശാലകൾ വഴി വിൽക്കുക. 

തക്കാളി വില കുതിക്കുന്ന സാഹചര്യത്തിൽ, തമിഴ്നാട്ടിൽ നിന്നു തിരുവനന്തപുരത്ത് എത്തിയ ആദ്യ ലോഡിൽ കൂടുതലും തക്കാളി‍യായിരുന്നു. പൊതുവിപണിയെക്കാൾ 40 രൂപ കുറച്ച്, കിലോയ്ക്ക് 80 രൂപയ്ക്ക് വിൽക്കാനാണ് തീരുമാനം. 10 ലോഡ് സവാള‍യായിരുന്നു. പൊതുവിപണിയിൽ നിന്നു 15 രൂപ കുറച്ചാണ് സവാള വിൽക്കുക.  വെണ്ടയ്ക്ക 27 രൂപയും, ബീൻസ് 25 രൂപയും  കുറച്ചു വിൽക്കും. മറ്റു പച്ചക്കറികളും ഇതേ നിരക്കിൽ വില കുറച്ച് വി‍ൽക്കും. 

Content Highlight: Vegetable price hike

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA