ADVERTISEMENT

കോട്ടയം ∙ ചിങ്ങവനം എഫ്സിഐയിലെ  ക്വാളിറ്റി കൺട്രോളർ ഗോഡൗണിലെ  മുറിയിൽ മരിച്ചനിലയിൽ. മൂവാറ്റുപുഴ വെള്ളൂർകുന്നം വില്ലേജ് ഓഫിസിലെ ഫീൽഡ് ഓഫിസർ കടുത്തുരുത്തി പൂഴിക്കോൽ രാജ്ഭവൻ ബിനുരാജിന്റെ ഭാര്യ  എം.എസ്.നയനയെയാണ് (32) ഇന്നലെ രാത്രി ഏഴരയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

ജോലിക്കുശേഷം വീട്ടിൽ എത്താതിരുന്നതിനെത്തുടർന്ന് വീട്ടുകാർ സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. ഇന്ന് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റും. മകൻ:സിദ്ധാർഥ്.

English Summary: FCI employee found dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com