ADVERTISEMENT

ആലുവ ∙ നിയമവിദ്യാർഥി മോഫിയ പർവീണിന്റെ ആത്മഹത്യക്കുറിപ്പിൽ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.എൽ.സുധീറിനെ സസ്പെൻഡ് ചെയ്തു. ഇൻസ്പെക്ടർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. കൊച്ചി ട്രാഫിക് അസി.പൊലീസ് കമ്മിഷണർക്കാണ് അന്വേഷണച്ചുമതല. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഡിജിപി നിർദേശം നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇൻസ്പെക്ടർ സുധീറിനെ നേരത്തേ പൊലീസ് ആസ്ഥാനത്തേക്കു സ്ഥലം മാറ്റിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണു സസ്പെൻഷൻ. ഇന്നലെ മന്ത്രി പി.രാജീവ് മോഫിയയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ചിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി മോഫിയയുടെ പിതാവു ദിൽഷാദുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. ഇൻസ്പെക്ടർ സൂധീറിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ദിൽഷാദിന് ഉറപ്പു നൽകി. തൊട്ടുപിന്നാലെയാണു സസ്പെൻഡ് ചെയ്തു ഡിജിപി അനിൽകാന്ത് ഉത്തരവിട്ടത്.

English Summary: Mofiya Parveen suicide case, CI Sudheer suspended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com