കേരളത്തിൽ വിദേശയാത്രക്കാർക്ക് നിയന്ത്രണം പല രീതിയിൽ; നടപടികളിൽ അവ്യക്തത

Mail This Article
കൊച്ചി / കോഴിക്കോട് ∙ ഒമിക്രോൺ പടരുന്ന സാഹചര്യത്തിൽ വകഭേദം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നു കേരളത്തിലെത്തുന്ന യാത്രക്കാർക്കുള്ള നിയന്ത്രണ നടപടികളിൽ അവ്യക്തത. കൊച്ചി, കരിപ്പൂർ വിമാനത്താവളങ്ങളിൽ പരിശോധനയും 7 ദിവസം ക്വാറന്റീനും ഏർപ്പെടുത്തിയിരുന്നു. ക്വാറന്റീനു ശേഷം വീണ്ടും കോവിഡ് പരിശോധനയുമുണ്ട്.
ഇതേസമയം, യൂറോപ്പിൽ നിന്നു വരുന്നവർക്കു മാത്രമാണു തിരുവനന്തപുരത്ത് ഇന്നലെ നിയന്ത്രണങ്ങളുണ്ടായിരുന്നത്. കണ്ണൂർ വിമാനത്താവളത്തിൽ പുതിയ നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. ‘റിസ്ക് രാജ്യങ്ങളി’ൽനിന്ന് ഇന്നലെ വൈകിട്ടുവരെ ആരും കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയില്ലെന്നു ജില്ലാ കോവിഡ് സർവൈലൻസ് ഓഫിസർ ഡോ.നവ്യ പറഞ്ഞു.
രണ്ടാം ഡോസ് 90 % ആക്കാൻ നിർദേശം
തിരുവനന്തപുരം ∙ കോവിഡ് രണ്ടാം ഡോസ് വാക്സിനേഷൻ രണ്ടാഴ്ചയ്ക്കുള്ളിൽ 63 ശതമാനത്തിൽ നിന്ന് 90 ശതമാനമായി ഉയർത്തണമെന്നു ചീഫ് സെക്രട്ടറിയുടെ നിർദേശം. വിമാനത്താവള, തുറമുഖ അധികൃതരുമായി ചർച്ച നടത്തി മുൻകരുതൽ പരിശോധന കർശനമാക്കാനും ഗതാഗത, ആരോഗ്യവകുപ്പ് മേധാവികൾക്കു നിർദേശം നൽകി. കലക്ടർമാരും നടപടികൾ ഉറപ്പാക്കണം.
English Summary: Omicron, Restriction for international travellers