വെടിയുണ്ടപോലെ മിന്നൽ പതിച്ചു; വിദ്യാർഥിക്ക് സാരമായ പരുക്ക്

Lightning
മിന്നലേറ്റു കാലിനു സാരമായ പരുക്കേറ്റ അമ്പാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ.
SHARE

ആര്യനാട് (തിരുവനന്തപുരം) ∙ ശക്തമായ മഴയ്ക്കിടെയുണ്ടായ ഇടിമിന്നൽ കാലിൽ വെടിയുണ്ട പോലെ പതിച്ച് ദ്വാരം വീണ് വിദ്യാർഥിക്കു സാരമായ പരുക്ക്. തേവിയാരുകുന്ന് അമ്പാടി ഭവനിൽ അമ്പാടി (17) യുടെ വലതു കാലിൽ  മുട്ടിന് താഴെയാണ്  ആഴത്തിൽ മുറിവേറ്റത്. മുറിവിനു സമീപം പെ‌ാള്ളലേൽക്കുകയും ചെയ്തു. ഞായർ വൈകിട്ടാണ് സംഭവം. മിന്നലേറ്റ് ഈ രീതിയിൽ ആഴത്തിൽ മുറിവേൽക്കുന്നത് അത്യപൂർവമാണ്.

വീടിന്റെ മുൻവശത്ത് നിൽക്കുന്നതിനിടെയാണ് സംഭവം. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി വിതുര ആശുപത്രിയിലേക്കു മാറ്റി. എസ്.ബിനുവിന്റെയും കെ.പി.അനിത കുമാരിയുടെയും മകനാണ് ആര്യനാട് ഗവ.ഐടിഐ വിദ്യാർഥിയായ അമ്പാടി. ഇടിമിന്നലിൽ  മുറിവേൽക്കുന്നത് അപൂർവമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അധികൃതർ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും അവർ അറിയിച്ചു.

English Summary: Student Injured In Lightning
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA