ADVERTISEMENT

തിരുവല്ല ∙ പാർട്ടി പ്രവർത്തകയെ നഗ്നയാക്കി സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ പ്രവർത്തകനും ചേർന്ന് വിഡിയോ പകർത്തിയെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ചുമത്ര എലിമണ്ണിൽ സജി (39) ആണ് അറസ്റ്റിലായത്. 

സിപിഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി.സജിമോൻ, ഡിവൈഎഫ്ഐ പ്രവർത്തകൻ നാസർ എന്നിവരടക്കം 12 പ്രതികളാണുള്ളത്. 11–ാം പ്രതിയാണ് സജി. മറ്റു പ്രതികൾ ഒളിവിലാണ്. പ്രതികളുടെ മൊബൈൽ വാട്സാപ് ചാറ്റുകൾ പരിശോധിക്കാനുള്ള നടപടിയുമായി പൊലീസ് മുന്നോട്ടുപോവുകയാണ്. ഇതിന്റെ റിപ്പോർട്ട് ലഭിച്ചശേഷം മറ്റു നടപടികളിലേക്കു കടക്കാനാണ് തീരുമാനം.

English Summary: One arrest in recording nude video of lady case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com