ADVERTISEMENT

ആലുവ∙ മോഫിയ പർവീൺ ഭർതൃവീട്ടിലെ പീഡനങ്ങളെ കുറിച്ചു തുറന്നെഴുതിയ ‘ഐ നീഡ് ജസ്റ്റിസ്’ എന്ന ഇൻസ്റ്റഗ്രാം പേജ് മരിക്കുന്നതിനു തൊട്ടു മുൻപു നീക്കം ചെയ്തതായി പൊലീസ് കണ്ടെത്തി. എന്നാൽ, മോഫിയയുടെ കൂട്ടുകാരികൾ ഈ കുറിപ്പുകളുടെ സ്ക്രീൻ ഷോട്ട് സൂക്ഷിച്ചിരുന്നു. അവർ അത് അന്വേഷണ സംഘത്തിനു കൈമാറി.

5 വർഷമായി ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്നു മോഫിയ. ഒരു മാസം മുൻപാണു ഭർതൃവീട്ടിലെ പീഡനങ്ങളെക്കുറിച്ചു പറയാൻ മാത്രമായി പുതിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്.

English Summary: Mofiya Parveen instagram page removed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com