ADVERTISEMENT

തിരുവനന്തപുരം ∙ പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കൽ സംഘടിപ്പിച്ചത് 15 വ്യാജ ഡോക്ടറേറ്റുകൾ. മോൻസനു വ്യാജ ‍‍‍ഡോക്ടറേറ്റ് നിർമിച്ചു നൽകിയ വ്യക്തി സംസ്ഥാനത്തെ 2 ഉന്നത ഐപിഎസുകാർക്കും ഇതേ വ്യാജ ഡോക്ടറേറ്റ് സമ്മാനിച്ചതായി സൂചന. ക്രൈംബ്രാഞ്ച് വിശദ അന്വേഷണം തുടങ്ങി.

വ്യാജ ഡോക്ടറേറ്റ് നിർമിച്ചു നൽകിയയാളെ പൊലീസ് തിരിച്ചറിഞ്ഞു. വിദേശ സർവകലാശാലകളിലെയും രാജ്യത്തിനകത്തെ സർവകലാശാലകളിലെയും ഡോക്ടറേറ്റുകളാണു വ്യാജമായി ചമച്ചത്. ഇതിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണു 2 ഐപിഎസുകാർക്കും ലഭിച്ചിട്ടുണ്ടെന്നു മനസ്സിലാകുന്നത്. അതിൽ ഒരാൾ സർവീസിൽ നിന്നു വിരമിച്ചു.

മോൻസൻ ബിരുദധാരി പോലുമല്ലെന്നാണു പൊലീസ് പറയുന്നത്. എങ്കിലും തുനീസിയയിൽ നിന്നും ബ്രസീലിൽ നിന്നുമുള്ള ഡോക്ടറേറ്റും സർട്ടിഫിക്കറ്റുകളും രാജ്യാന്തര സംഘടനകളുടെ പേരിലുള്ള അംഗീകാരങ്ങളും പൊലീസ് കണ്ടെത്തി. വേൾഡ് ലിറ്റററി ഫോറം ഫോർ പീസ് ആൻഡ് ഹ്യൂമൻറൈറ്റ്സ് എന്ന സംഘടനയുടെ ‘രാജ്യാന്തര സമാധാന സ്ഥാനപതി’ പട്ടവും സ്വന്തമാക്കിയിരുന്നു.

English Summary: 15 fake doctorates for Monson Mavunkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com